Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 8:37 am

Menu

Published on March 10, 2014 at 2:09 pm

മലപ്പുറത്ത് ഇ.അഹമ്മദ് തന്നെ സ്ഥാനാർഥി

muslim-league-may-rest-mos-ahamed

കോഴിക്കോട്: മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി മലപ്പുറത്ത് ഇ.അഹമ്മദ് തന്നെ മത്സരിക്കാന്‍ തീരുമാനമായി.മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.ഇതിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളെക്കുറിച്ചു പൂര്‍ണ വ്യക്തതയില്ലെങ്കിലും, ഇന്നലെ രാത്രിക്കു ശേഷം നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്നു നടന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം ഈ തീരുമാനത്തിലെത്തിയത്. അഹമ്മദിനെ മാറ്റുകയാണെങ്കില്‍ പകരം ആരെ സ്ഥാനാര്‍ഥിയാക്കും എന്നതില്‍ ദിവസങ്ങളായി അഭിപ്രായ വ്യത്യാസം തുടരുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ഓരോ അംഗത്തോടും അഭിപ്രായം ആരാഞ്ഞ ശേഷമാണ് അഹമ്മദിനെ മത്സരിപ്പിക്കാന്‍ ധാരണയിലത്തെിയത്.ഇപ്പോള്‍ പ്രവര്‍ത്തക സമിതി യോഗം നടക്കുകയാണ്. പ്രവര്‍ത്തക സമിതി യോഗത്തില്‍ മലപ്പുറം സീറ്റ് സംബന്ധിച്ച തീരുമാനം അറിയിക്കും. ഇതിനുശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News