Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 5:57 am

Menu

Published on March 10, 2014 at 5:24 pm

അമൃതാനന്ദമയിയ്ക്കെതിരായ വെളിപ്പെടുത്തൽ;ഗെയിലിനും മാധ്യമങ്ങള്‍ക്കുമെതിരെയും കേസ്‌

court-order-to-charge-against-media

കൊച്ചി: അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ് വെലിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലിനെതിരെയും അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ ഉത്തരവ്.ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, മീഡിയാവണ്‍ എന്നീ ചാനലുകള്‍ക്കെതിരെയും മാധ്യമം, തേജസ് എന്നീ പത്രങ്ങള്‍ക്കെതിരെയും കേസ് എടുക്കാന്‍ എറണാകുളം സിജെഎം കോടതിയാണ് ഉത്തരവിട്ടത്.മതപരമായി വികാരം വ്രണപ്പെടുത്തിയെന്ന പരാതി പ്രകാരമാണ് കോടതി ഉത്തരവ്. അതേസമയം, ഗെയ്ല്‍ ട്രെഡ് വെലിന്റെ അഭമുഖം പ്രക്ഷേപണം ചെയ്ത കൈരളി ചാനലിനെതിരെ ഇപ്പോള്‍ നടപടിയില്ല. അമൃതാനന്ദമയിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായ ഗെയ്ല്‍ ട്രെഡ്വല്‍ എന്ന മുന്‍ സന്തത സഹചാരിയുടെ പുസ്തകം പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ട്രെഡ്വലിന്റെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിയാണ് ഇപ്പോള്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News