Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 3:52 am

Menu

Published on March 11, 2014 at 11:15 am

അബ്ദുല്ലക്കുട്ടിക്കെതിരെ ബലാത്സംഗത്തിന് കേസ്

police-charged-rape-case-against-abdullakutty-on-sarithas-compliant

തിരുവനതപുരം : സരിത എസ്. നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ ബലാത്സംഗക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാനഭംഗ ശ്രമം, ലൈംഗികമായി ശല്യപ്പെടുത്തല്‍, ഭീഷണി എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം പോലീസ് സ്റേഷനില്‍ എത്തിയ സരിത പരാതി നല്‍കാതെ മടങ്ങിയിരുന്നു. വാക്കാല്‍ പരാതി പറഞ്ഞ സരിതയോട് പരാതി രേഖാമൂലം എഴുതി നല്‍കാല്‍ പോലീസ് ആവശ്യപ്പെട്ടങ്കിലും തയാറായിരുന്നില്ല. പിന്നീട് പുറത്തിറങ്ങിയ സരിത പരാതി നല്‍കിയ മട്ടിലാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പരാതി നല്‍കിയില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രേഖാമൂലം പരാതിയുമായി രംഗത്തെത്തിയത്. അബ്ദുള്ളക്കുട്ടി തന്നോട് ഫോണിലൂടെ മോശമായി സംസാരിച്ചെന്നും മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സരിത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News