Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഷീലാ ദീക്ഷിത് കേരള ഗവര്‍ണറായി ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 1998ല്‍ 2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.ബാബു, വി.ശിവകുമാര്‍ എന്നിവർ പങ്കെടുത്തു.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവച്ച ഒഴിവിലേക്കാണ് ഷീലാദീക്ഷിതെത്തിയത്. കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിനായിരുന്നു ഷീല ചുമതലയേല്‍ക്കും വരെയുള്ള ഇടക്കാല ചുമതല.
Leave a Reply