Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുപ്രസിദ്ധ വന്യജീവി വിദഗ്ധനും മുതലവേട്ടക്കാരനുമായിരുന്ന സ്റ്റീവ് ഇര്‍വിന്റെ മരണത്തിന് കാരണമായത് സ്വന്തം നിഴലെന്നു വെളിപ്പെടുത്തല്‍.ഇര്‍വിന്റെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനായ ജസ്റ്റിന്‍ ലയോണ്‍സാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തലാണ് ലയോണ്‍സ് ഇക്കാര്യം പറഞ്ഞത്. സ്റ്റീവ് ഇര്‍വിന്‍ മരിക്കാന്‍ കാരണമായത് സ്വന്തം നിഴലാണെന്നാണ് അദ്ദേഹത്തിന്റെ വലംകൈയായ ലയോണ്‍സ് പറഞ്ഞത്. സ്റ്റീവിന്റെ വലംകയ്യായാണ് ലയോണ്‍സ് അറിയപ്പെട്ടിരുന്നത്.2006 സെപ്തംബര്‍ നാലിനാണ് സ്റ്റീവ് ഇര്‍വിന്‍ സ്റ്റിങ് റേ എന്നറിയപ്പെടുന്ന ഭീമന്‍ തിരണ്ടിയുടെ ആക്രമണത്തില്‍ മരിച്ചത്.ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നോര്‍ത്ത് ക്യൂന്‍സ്‌ലാന്റിലെ കടലില്‍ കറങ്ങുന്നതിനിടെയാണ് ഒരു ഭീമന്‍ തിരണ്ടി അവരുടെ ശ്രദ്ധയില്‍ പെടുന്നത്. എട്ട് അടിയോളം നീളമുണ്ടായിരുന്ന തിരണ്ടിയുടെ നിരവധി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം സ്റ്റീവ് ഇര്‍വിന്‍ തിരണ്ടിക്ക് അടുത്തേക്ക് പോവുകയായിരുന്നു. സാധാരണ തിരണ്ടികള്‍ മനുഷ്യനെ ആക്രമിക്കില്ല എന്നത് കൊണ്ടാണ് സ്റ്റീവ് അവന്റെ അടുത്തേക്ക് പോയത്. എന്നാല്‍ പിന്നീടു നടന്നത് ഏവരെയും ദുഖിപ്പിക്കുന്ന സംഭവം ആയിരുന്നെന്ന് ജസ്റ്റിന്‍ ഓര്‍ക്കുന്നു.സ്റ്റീവ് ഇര്‍വിന്റെ നിഴല്‍ കണ്ട തിരണ്ടി ഒരു സ്രാവ് തന്നെ ആക്രമിക്കാന്‍ വരികയാണെന്ന് കരുതി തന്റെ വാല്‍ ഉപയോഗിച്ച് ഇര്‍വിനെ ശക്തിയായി കുത്തുകയായിരുന്നു.സ്വയം രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ നൂറുകണക്കിന് മുറിവുകളാണ് തിരണ്ടി ഇര്‍വിന്റെ ശരീരത്തില്‍ വരുത്തിയിരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഇര്‍വിന് ചുറ്റും രക്തം പരന്നൊഴുകുന്നത് കണ്ടപ്പോളാണ് അപകടം മനസ്സിലായത്. ഉടനടി അദ്ദേഹത്തെ ബോട്ടിലേക്ക് മാറ്റിയെങ്കിലും ഹൃദയഭാഗത്ത് ഏറ്റ ആഴത്തിലുള്ള മുറിവ് മാരകമായിരുന്നു.ചൂടാക്കിയ കത്തി വെണ്ണയിലൂടെ നീങ്ങുന്നത് പോലെയാണ് ഇര്‍വിന്റെ നെഞ്ചിലൂടെ തിരണ്ടിയുടെ വാല്‍ തുളഞ്ഞു കയറിയത്.നിമിഷനേരം കൊണ്ട് രണ്ട് ഇഞ്ച് നീളത്തിലാണ് മുറിവുണ്ടായത്. അഥവാ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനായാലും രക്ഷിക്കാനാകുമായിരുന്നില്ലെന്ന് ലയോണ്‍സ് പറഞ്ഞു. അത്രക്ക് ആഴമേറിയ മുറിവായിരുന്നു നെഞ്ചിലുണ്ടായിരുന്നത്. വേദനയില്‍ പുളഞ്ഞ ഇര്‍വിന്‍ അധികം താമസിയാതെ മരിച്ചു. താന്‍ മരിക്കുകയാണ് എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞതെന്ന് ലിയോണ്‍സ് വേദനയോടെ ഓര്‍ക്കുന്നു.തനിക്ക് മുറിവേറ്റാലും ചിത്രീകരണം തുടരണമെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു സ്റ്റീവ് ഇര്‍വിന്‍. ഇതേ തുടര്‍ന്നാണ് ഇര്‍വിന്റെ അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.
Leave a Reply