Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 8:54 am

Menu

Published on March 11, 2014 at 4:28 pm

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 20 മരണം

20-feared-killed-as-maoists-attack-crpf-team-in-chhattisgarh

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. 20 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.റായ്പ്പൂരില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള സുക്മ ജില്ലയിലാണ് സംഭവം. സിആര്‍പിഎഫും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.18 ഓളം പേര്‍ വെടിയേറ്റ സംഭസ്ഥലത്ത് തന്നെ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.റോഡ് വീണ്ടും തുറക്കുന്നതിനും ഗതാഗതം പുനസ്ഥാപിയ്ക്കുന്നതിനുമാണ് പൊലീസും സൈനികരും എത്തിയത്. 10 സൈനികരും 14 പൊലീസുകാരുമാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഇവര്‍ക്ക് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News