Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയായി.വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗമാണ് കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.തൃശൂര്‍ ചാലക്കുടി സീറ്റുകള്‍ പരസ്പരം വച്ചുമാറുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഒരു ദിവസത്തോളം നീണ്ടെങ്കിലും ഒടുവില്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കാന്‍ കെപി ധനപാലന് നിര്‍ബന്ധിതനായി. സീറ്റ് നിര്‍ണയ ചര്‍ച്ചയിലേക്ക് ധനപാലനെ വിളിച്ചുവരുത്തുകയായിരുന്നു. ചാലക്കുടി മണ്ഡലത്തിലെ എംപിയായ ധനപാലന് തൃശൂരിലും തൃശൂര്‍ എംപിയായ പിസി ചാക്കോ ചാലക്കുടിയിലും മത്സരിക്കാന്‍ ധാരണയായി.കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. 5 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയും ഹൈക്കമാന്‍ഡ് അംഗീകരിച്ചതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന് പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക:
1. തിരുവനന്തപുരം-ശശി തരൂര്‍
2. ആറ്റിങ്ങല്‍-ബിന്ദുകൃഷ്ണ
3. പത്തനംതിട്ട-ആന്റോ ആന്റണി
4. മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്
5. ആലപ്പുഴ-കെ.സി വേണുഗോപാല്‍
6. എറണാകുളം-കെ.വി തോമസ്
7. ചാലക്കുടി-പി.സി ചാക്കോ
8. തൃശൂര്‍-കെ.പി ധനപാലന്
9. ഇടുക്കി-ഡീന്‍ കുര്യാക്കോസ്
10. ആലത്തൂര്‍ – കെ.എസ്. ഷീബ,
11. കോഴിക്കോട്-എം.കെ രാഘവന്
12. വയനാട് – എം.ഐ. ഷാനവാസ്,
13. വടകര-മുല്ലപ്പള്ളി രാമചന്ദ്രന്
14. കണ്ണൂര്‍-കെ. സുധാകരന്
15. കാസര്‍കോട് – ടി. സിദ്ദിഖ്
Leave a Reply