Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ താത്ക്കാലികമായി വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവച്ച ഇന്ത്യാവിഷന്‍ വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ചു. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വാര്‍ത്താസംപ്രേക്ഷണം പുനരാരംഭിച്ചത്.ഒരുമണിക്കൂര്‍ നേരത്തെ സമരത്തിനുശേഷം പന്ത്രണ്ടുമണിയോടെയാണ് വാര്‍ത്തകള്‍ പുനരാരംഭിച്ചത്.വാര്‍ത്താവിഭാഗം പണിമുടക്കിയതിനെത്തുടര്‍ന്നാണ് ചാനലിന്റെ തല്‍സമയ സംപ്രേഷണം ഇന്നലെ രാവിലെ 11 മുതല്‍ നിർത്തിവച്ചത് .രാവിലെ 11മണിക്കുള്ള വാര്‍ത്താ ബുള്ളറ്റിനില്‍ പ്രത്യക്ഷപ്പെട്ട അവതാരകന്‍ ചാനല്‍ താല്‍ക്കാലികമായി സംപ്രേഷണം നിര്‍ത്തുകയാണെന്ന് അറിയിക്കുകയായിരുന്നു.അല്‍പ സമയത്തിന് ശേഷം വെബ്‌സൈറ്റും പ്രവര്‍ത്തന രഹിതമായി. ചാനല്‍ പ്രവര്‍ത്തനം ഭാഗിമായി തുടങ്ങിയെങ്കിലും വെബ്‌സൈറ്റ് ഇപ്പോഴും ഡൗണ്‍ ആണ്.മാനേജ്‌മെന്റിന്റെ അഴിമതിയെക്കുറിച്ച് തൊഴിലാളികള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നടപടിയെടുത്ത മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണു വാര്‍ത്താ സംപ്രേഷണം നിര്‍ത്തുന്നതെന്നായിരുന്നു അവതാരകന്‍ അറിയിച്ചത്.ഇന്നലെ രാവിലെ ഇന്ത്യാവിഷന്‍ എഡിറ്റര്‍ സ്ഥാനത്തുനിന്ന് എം.പി. ബഷീറിനെയും കോ-ഓഡിനേറ്റിങ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് ഉണ്ണികൃഷ്ണനെയും പുറത്താക്കിയതായി മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയതോടെയാണു ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങിയത്.മാനേജ്‌മെന്റിന്റെ നടപടിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോഴും കടുത്ത പ്രതിഷേധത്തിലാണ്. അവര്‍ ജോലിയുമായി സഹകരിക്കുന്നില്ല. എന്നാല്‍ മറ്റൊരു വിഭാഗം മാനേജ്‌മെന്റിന് പിന്തുണയുമായി രംഗത്തെത്തിട്ടിയിട്ടുണ്ട്.
Leave a Reply