Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 8:55 am

Menu

Published on March 15, 2014 at 10:21 am

ദേവയാനിക്കെതിരെ വീണ്ടും കുറ്റപത്രം

arrest-warrant-issued-against-devyani-khobragade-in-us-visa-fraud-case

ന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിയുടെ വിസയ്ക്കായി വ്യാജരേഖ ചമച്ചുവെന്ന കേസില്‍ കഴിഞ്ഞദിവസം കുറ്റവിമുക്തയാക്കിയ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരെ പുതിയ കുറ്റപത്രവുമായി അമേരിക്ക വീണ്ടും രംഗത്ത്. വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍ ദേവയാനി കുറ്റക്കാരിയാണെന്ന് യു.എസ് ഗ്രാന്‍ഡ് ജൂറിയുടെതാണ് പുതിയ കുറ്റപത്രം.വിസാ തട്ടിപ്പ് കേസും വ്യാജരേഖ ചമച്ചതുമായ കുറ്റങ്ങള്‍ തന്നെയാണ് ദേവയാനിക്കെതിരെ ഇപ്പോഴും ചുമത്തിയിരിക്കുന്നത്. 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.  ഇന്ത്യന്‍ വംശജനായ യുഎസ് പ്രോസിക്യൂട്ടര്‍ പ്രീത് ഭരാരയുടെ ഓഫിസ് ആണ് 21 പേജുള്ള പുതിയ കുറ്റപത്രം നല്‍കിയത്. കേസില്‍ തുടക്കം മുതലേ ദേവയാനിക്കെതിരെ നിലപാടെടുത്തയാളാണ് പ്രീത് ഭരാരെ. ഇന്ത്യ – യുഎസ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ ദേവയാനി നയതന്ത്ര വിവാദം കഴിഞ്ഞ ദിവസത്തെ വിധിയോടെ അവസാനിച്ചെന്നു കരുതിയിരിക്കേയാണ് പുതിയ കുറ്റം ചുമത്തി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിലെത്തിയിരിക്കുന്നത്. വേലക്കാരി സംഗീത റിച്ചാര്‍ഡിന് നിയമപ്രകാരമുള്ള വേതനം നല്‍കാന്‍ തയാറാകാതിരുന്ന ദേവയാനി, വ്യാജ തൊഴില്‍ കരാറുണ്ടാക്കിയാണ് യുഎസ് അധികാരികള്‍ക്കു സമര്‍പ്പിച്ചതെന്നും സംഗീതയ്ക്ക് വീസ നേടിയെടുക്കാനും ഇത്തരത്തിലുള്ള വ്യാജരേഖകളാണ് നല്‍കിയതെന്നും മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.സംഗീതയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു, അവരെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി, ഇന്ത്യന്‍-യുഎസ് എംബസികളെയും കോടതികളെയും തെറ്റിദ്ധരിപ്പിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും കുറ്റപത്രത്തിലുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News