Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:37 am

Menu

Published on March 17, 2014 at 10:16 am

കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള അന്വേഷണം കരയിലേക്കും

analysis-shows-two-possible-indian-ocean-paths-for-airliner

ക്വാലാലംപൂര്‍: അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി എട്ട് ദിവസം മുന്‍പ്‌ കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള അന്വേഷണം കരയിലേക്കും വ്യാപിപ്പിക്കുന്നു.  ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ 12 രാജ്യങ്ങളിലെ കരമേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍.  ഉപഗ്രഹ സിഗ്നലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അധികൃതരുടെ തീരുമാനം. വിമാനംകാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവും കിട്ടാത്തത് ശാസ്ത്രലോകത്തെയുംഅമ്പരപ്പിച്ചിട്ടുണ്ട്. വിമാനത്തിലെ ജോലിക്കാരെക്കുറിച്ചും യാത്രക്കാരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ടെലിഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു. നിലവില്‍ ഇന്ത്യയുടെ അഞ്ച് യുദ്ധക്കപ്പലുകളും ആറ് നിരീക്ഷണ വിമാനങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.കസാഖ്സ്താന്‍, ഉസബകിസ്താന്‍, കിര്‍ഗിസ്താന്‍, തുര്‍ക്മെനിസ്താന്‍, പാകിസ്താന്‍, ബംഗ്ളാദേശ്, ഇന്ത്യ, ചൈന, മ്യാന്മര്‍, ലാവോസ്, വിയറ്റ്നാം, തായ്ലന്‍ഡ്, ഇന്തോനേഷ്യ, ആസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി മലേഷ്യന്‍ അധികൃതര്‍ ബന്ധപ്പെട്ടു. വിമാനം കടന്നുപോകാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും റഡാര്‍ വിവരങ്ങള്‍ ശേഖരിക്കാനും ശ്രമം നടക്കുന്നുണ്ട്. നിലവില്‍ 25 രാജ്യങ്ങള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.വിമാനറാഞ്ചല്‍, അട്ടിമറി, ഭീകരരുടെ പങ്ക് തുടങ്ങിയ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. വിമാനത്തിലുള്ളവരും ഗ്രൗണ്ട് സ്റ്റാഫും അന്വേഷണ പരിധിയിലാണ്. ഇതിന്റെ ഭാഗമായി പൈലറ്റിന്റെയും കോപൈലറ്റിന്റെയും വീടുകളില്‍ വിശദമായ പരിശോധന നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെന്നു വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ട്വീറ്റിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ വന്നത്. റഡാറില്‍ നിന്നും കാണാതായതിന് ശേഷവും മണിക്കൂറുകള്‍ വിമാനം പറന്നതും അതിന്റെ ദിശയും ഇതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് യുഎസിന്റെ മുന്‍ ഡെപ്യൂട്ടി സ്‌റ്റേറ്റ് സെക്രട്ടറി കൂടിയായ സ്‌ട്രോബ് ടാല്‍ബോട്ട് പറയുന്നത്. മുംബൈ ഭീകരാക്രണത്തിന്റെ മാതൃകയിലുള്ള ആക്രമണത്തിനാണ് പദ്ധതിയെന്നും ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രിയും വിമാനം റാഞ്ചിയതാവാമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് മലേഷ്യന്‍ സര്‍ക്കാരിന്റെ ആവശ്യാര്‍ഥം ഇന്ത്യ ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തിവന്ന തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. അതേസമയം ഭീകരാക്രമണമുണ്ടാവുമെന്ന സൂചന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News