Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 2:23 pm

Menu

Published on March 17, 2014 at 1:06 pm

മലേഷ്യന്‍ വിമാനം കണ്ടെത്തിയെന്ന വാര്‍ത്ത ഫേസ്ബുക്കില്‍ കണ്ടാല്‍ ക്ലിക്ക് ചെയ്യരുത്…!!!പണികിട്ടും….!

viral-facebook-links-are-profiting-hackers

സൂക്ഷിക്കുക..!!കാണാതായ വിമാനം കണ്ടെത്തിയതായും വീഡിയോ കാണാമെന്നും പറയുന്ന വീഡിയോ ലിങ്കുകള്‍ നിങ്ങളുടെ ഫേസ്ബുക്ക്‌ ന്യൂസ്‌ ഫീഡില്‍ പ്രത്യക്ഷപ്പെട്ടേക്കാം.അതില്‍ ക്ലിക്ക്‌ ചെയ്യരുത്..!!അത് ഒരു കെണിയാണ്, മാല്‍വെയര്‍ കെണി..ആളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍ വഴി നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഹാക്കര്‍മാരുടെ തന്ത്രമാണിത്. ഇതിന്റെ പേരില്‍ കൃത്രിമ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വൈറസുകളെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില് പ്രചരിപ്പിക്കും. ബ്രേക്കിങ്ങ് വാര്‍ത്ത എന്ന വ്യാജേന വൈറസുകളും, സ്‌പൈവെയറുകളും, മാല്‍വെയറുകളും നിങ്ങളുടെ സിസ്റ്റത്തില്‍ എത്തിക്കുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യം. കാണാതായ MH370 വിമാനം കണ്ടെത്തിയെന്ന് കുറച്ച് ദിവസങ്ങളായി ചില മാല്‍വെയറുകള്‍ ഫേസ്ബുക്ക് വഴി വ്യാജേന വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.ഇത്തരം ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്താല്‍ ഹാക്കര്‍മാരുടെ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. അവിടെ വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഷെയര്‍ ചെയ്യാന്‍ സന്ദേശം ലഭിക്കും. ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാവുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News