Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പൊട്ടക്കിണറ്റില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെടുത്തു.തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് മണിയറ വിളയില്‍ ഭാസ്‌കരന്റെ വീട്ടിലെ പറമ്പിലെ ഉപയോഗ ശ്യൂന്യമായിക്കിടന്ന കിണറ്റില്‍ നിന്നാണ് വിഗ്രഹങ്ങള്‍ കണ്ടെതിയത്.പതിനെട്ട് വര്‍ഷമായി ഉപയോഗിക്കാതിരുന്ന കിണര്‍ കഴിഞ്ഞ ദിവസം വൃത്തിയാക്കുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
ഗണപതിയുടെയും മുരുകന്റെയും രണ്ട് പഞ്ചലോഹ വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. ശ്രീബുദ്ധൻറെ കാലത്തുള്ള വിഗ്രഹമാണെന്നും അതിനാല്‍ ഇതിന് ഓരോന്നിനും ഇന്ന് ഒന്നരക്കോടിയിലേറെ വിലവരുമെന്നാണ് പ്രാഥമിക നിഗമനം.ഇവയ്ക്ക് തമിഴ്‌നാട്, തഞ്ചാവൂര്‍ ഭാഗങ്ങളിലെ പുരാതന ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന വിഗ്രഹങ്ങളോട് സാമ്യമുണ്ട്. അതിനാല്‍ തന്നെ ഇവ അവിടെ നിന്നും കടത്തിയതാണോ എന്ന് അന്വേഷണം നടക്കുകയാണ്.കാട്ടാക്കട കോടതി അപ്രൈസര്‍ സുബ്രഹ്മണ്യസ്വാമിയാണ് പ്രാഥമിക വില നിശ്ചയിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി പുരാവസ്തുവകുപ്പും എത്തിയിട്ടുണ്ട്.
Leave a Reply