Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 12:04 am

Menu

Published on March 18, 2014 at 11:36 am

ഐപിഎല്‍ ഏഴാം സീസണില്‍ കൊച്ചിയും വേദിയാകും

2014-indian-premier-league

ചെന്നൈ: ഐപിഎല്‍ ഏഴാം സീസണിലെ രണ്ടു മത്സരങ്ങള്‍ക്ക് കൊച്ചിയും വേദിയായേക്കും. നാളെ ചെന്നൈയില്‍ ചേരുന്ന ഐപിഎല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണറിയുന്നത്‌. ഏപ്രില്‍ 16 മുതല്‍ ജൂണ്‍ ഒന്നുവരെയാണ്‌ ഐപിഎല്‍ നടക്കുന്നത്‌.സ്ഥിരം മല്‍സര വേദിയായ സംസ്ഥാനങ്ങളില്‍ പലയിടത്തും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ്  കൊച്ചിയിലും മത്സരം നടത്താന്‍ പ്രേരണയായത്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, മേയര്‍ ടോണി ചമ്മണി, പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കെസിഎ പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ച നടത്തി. മല്‍സര വേദി സജ്ജമാക്കുന്നതിനൊപ്പം സുരക്ഷ ഒരുക്കാനുമാവുമോ എന്നതാണ് ബിസിസിഐ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ചോദ്യം. കേരളത്തിനൊപ്പം നേരത്തെ തിരഞ്ഞെടുപ്പ് കഴിയുന്ന മറ്റു ചില സംസ്ഥാനങ്ങളോടും സന്നദ്ധത ചോദിച്ചിട്ടുണ്ട്. നാളെ ചെന്നൈയില്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചേരും. ലഭ്യമായ മല്‍സര വേദികള്‍ സംബന്ധിച്ച ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വേദികള്‍ തീരുമാനിക്കുക. അനുവദിച്ചാല്‍ത്തന്നെ എത്ര മല്‍സരങ്ങള്‍, ഏതെല്ലാം ടീമുകളുടെ മല്‍സരങ്ങള്‍ എന്നിവ സംബന്ധിച്ച് പിന്നീട്  തീരുമാനമുണ്ടാവുകയുള്ളൂ.

Loading...

Leave a Reply

Your email address will not be published.

More News