Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 2:49 am

Menu

Published on March 18, 2014 at 1:34 pm

ശാലു മേനോനുമൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് പരാതി നല്‍കി

kodikunnil-suresh-compliant-against-facebook-post

സോളാർ കേസിലെ  വിവാദ നായികകളി ഒരാളായിരുന്ന ശാലു മേനോനുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതിയുമായി മാവേലിക്കര യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് രംഗത്ത്. നടി ശാലുമേനോനുമൊത്തുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചന്നാരോപിച്ചാണ് കൊടിക്കുന്നില്‍ തിരഞ്ഞെടുപ്പ് ഭരണാധികാരിയായ ആലപ്പുഴ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരുസ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്.ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ കൊടിക്കുന്നില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.കൊടിക്കുന്നിലിനെതിരായ പരാമര്‍ശങ്ങളും ചേര്‍ത്താണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. വോട്ടര്‍മാരുടെ മുന്നില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതെന്ന് കാട്ടിയാണ് കൊടിക്കുന്നില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.ശാലു മേനോനെ സെൻസർ ബോർഡിൽ അംഗമായി നിർദ്ദേശിച്ചത്   കൊടിക്കുന്നില്‍ സുരേഷ് ആണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News