Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 8:22 am

Menu

Published on March 19, 2014 at 11:11 am

വിമാനം താഴ്ന്നു പറക്കുന്നത് കണ്ടുവെന്ന് മാലിദ്വീപ് നിവാസികള്‍

missing-malaysian-jetliner-maldives-islanders-saw-low-flying-plane

മാലി: 239 യാത്രക്കാരുമായി  ഏതാനം ദിവസങ്ങൾക്ക് മുൻപ് കാണാതായ മലേഷ്യന്‍ വിമാനം കാണാതായ ദിവസം മാലെദ്വീപ് നിവാസികള്‍  താഴ്ന്നു പറക്കുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തല്‍.മാര്‍ച്ച്‌ 8 ന് രാവിലെ പ്രാദേശിക സമയം രാവിലെ 6:15 ഓടെ ഒരു വിമാനം താഴ്ന്ന് പറക്കുന്നത് നിരവധി ദ്വീപ്‌ വാസികള്‍ കണ്ടതായി പ്രാദേശിക വെബ്സൈറ്റായ ഹവീരു റിപ്പോര്‍ട്ട് ചെയ്യുന്നു.വെള്ളനിറത്തിലുള്ള വിമാനത്തില്‍ മലേഷ്യന്‍ വിമാനത്തിലേതുപോലെ ചുവന്ന വരകള്‍ ഉണ്ടായിരുന്നതായും അവര്‍ പറയുന്നു.അസാധാരണ ശബ്ദത്തോടെ വടക്കുനിന്ന് തെക്കുകിഴക്കന്‍ പ്രദേശത്തേക്കാണ് വിമാനം സഞ്ചരിച്ചതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വെബ് സൈറ്റ് റിപ്പോര്‍ട്ടു ചെയ്തു. ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് സൊമാലിയയ്ക്കും മലേഷ്യക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന മാലിദ്വീപുകളിലെ ഹോളിഡെ ഐലന്റില്‍ ഉള്ളവരാണ് വിമാനം കണ്ടത്. മലേഷ്യയില്‍ നിന്ന് ഏകദേശം 2000 മൈലാണ് ഇവിടേക്കുള്ള ദൂരം. വിമാനത്തിലെ ഇന്ധനത്തിന്റെ നിലയനുസരിച്ച് MH 370 സഞ്ചരിച്ചിരിക്കാനിടയുണ്ടെന്നു കരുതുന്ന പ്രദേശമാണിത്.മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യ എയര്‍ലൈന്‍സ് വിമാനം എം എച്ച് 370 കാണാതായത്. ക്വലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്നു വിമാനം. ഉപഗ്രഹങ്ങളുടെയും റഡാറുകളുടെയും സഹായത്തോടെ 26 രാജ്യങ്ങള്‍ ചേര്‍ന്നാണ് വിമാനത്തിനുവേണ്ടി തിരച്ചില്‍ നടത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News