Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 8:33 am

Menu

Published on March 20, 2014 at 12:54 pm

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മേല്‍ ശാന്തിയെ തടഞ്ഞതില്‍ സംഘര്‍ഷം

pollice-prevent-priest-in-sree-padmanabha-swami-temble

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മേല്‍ ശാന്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതില്‍ സംഘര്‍ഷം. പോലീസും ക്ഷേത്ര ജീവനക്കാരും തമ്മിലാണ് സംഘര്‍ഷം. പ്രധാന പൂജാരിയെ പോലീസ് ദേഹ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് മേല്‍ശാന്തിയെ പൊലീസ് തടഞ്ഞത്. മറ്റ് ജീവനക്കാരെയും കടത്തിവിട്ടില്ലെന്നും പരാതിയുണ്ട്. പിന്നീട് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മേല്‍ശാന്തിയെയും ജീവനക്കാരെയും അകത്തേക്ക് കയറ്റിവിട്ടത്.ഇന്ന് രാവിലെയാണ് സംഭവം. ജീവനക്കാരും പൂജാരിമാരും ക്ഷേത്രത്തിലേക്ക് കടക്കുന്ന തിരുവമ്പാടി നടയിലൂടെ ജീവനക്കാരെ കയറ്റിവിടില്ലെന്ന പൊലീസിന്റെ നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്. രാവിലെ രണ്ടരയ്ക്ക് ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തി  നമ്പി മൂന്നുമണിയായപ്പോള്‍ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ഈ നടയിലൂടെ അകത്തേക്ക് കടക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് പോലീസ് മേല്‍ശാന്തിയെ തടഞ്ഞത്.അമിക്കസ്‌ക്യൂരിയുടെ ഇടപെടല്‍ മൂലമാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായതെന്ന് ആരോപിച്ച് ജീവനക്കാര്‍ അമിക്കസ്‌ക്യൂരിയെ തടഞ്ഞുവെച്ചു. സംഭവസ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.തുടര്‍ന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ രാത്രി എട്ട് മണിയോടെയാണ് മേല്‍ശാന്തിയെ ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്. ഇതിന് ശേഷമാണ് പൂജകള്‍ നടന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News