Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വനപാലകരെ ആക്രമിച്ച കേസില്‍ പ്രതിയായ കലാഭവന്‍ മണി പോലീസിന് മുന്നില്‍ കീഴടങ്ങി. ഇന്നലെ കലാഭവന്‍മണി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായശേഷം കോടതിയില്‍നിന്നു ജാമ്യമെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ആതിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കലാഭവന്‍ മണി ഹാജരായത്. കഴിഞ്ഞ 15നു രാത്രി അതിരപ്പള്ളിയില്വച്ചു വനപാലകരെ ആക്രമിച്ചെന്ന സംഭവത്തിലാണു കലാഭവന്‍ മണിക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ രണ്ടു ഉദ്യോഗസ്ഥര്‍ ആശുപത്രിയിലാകുകയും ചെയ്തിരുന്നു.
Leave a Reply