Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: ദേശീയപാതയില്‍ നീണ്ടകരയില്‍ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും സി.എന്‍ ബാലകൃഷ്ണന്റെയും പി.എ.മാര്‍ മരിച്ചു. ദേശീയപാതയില്‍ നീണ്ടകര പാലത്തിനു സമീപം ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. മന്ത്രി ചെന്നിത്തലയുടെ പി.എ. തിരുമല സ്വദേശി സി.ആര്‍ രവീന്ദ്രന്‍ നായര്‍ (58) രവീന്ദ്രന്‍ നായരുടെ ഭാര്യയും മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ.യുമായ വിജയമ്മ (54) എന്നിവരാണ് മരിച്ചത്. മകളുടെ വിവാഹത്തിനു ക്ഷണിക്കാന്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ വി.കെ.കൃഷ്ണകുമാര്‍ (55), ടെമ്പോ ഡ്രൈവര്‍ വിജയന്‍ (36), യാത്രക്കാരന്‍ ബിനു (33) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍ . ഗുരുതരമായി പരിക്കേറ്റ വിജയനെ ജില്ലാ ആസ്പത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.
Leave a Reply