Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാരണാസി: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. വാരണാസിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നതായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.ഗുജറാത്തില്‍ വികസനമുണ്ടെന്ന മോഡിയുടെ വാദത്തെ കെജ്‌രിവാള്‍ വെല്ലുവിളിച്ചു. ഗുജറാത്ത് വികസനം സംബന്ധിച്ച പരസ്യ ചര്‍ച്ചകള്‍ക്ക് മോഡി തയ്യാറുണ്ടോയെന്ന് കെജ്‌രിവാള്‍ റാലിക്കിടെ ചോദിച്ചു. മോഡി പരസ്യ സംവാദത്തിന് തയ്യാറായിട്ടില്ലെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്നാണ് അത് തെളിയിക്കുന്നതെന്ന് കെജ്‌രിവാള്‍ തുറന്നടിച്ചു.നേരത്തെ വാരണാസിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അരവിന്ദ് കെജ്‌രിവാളിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ ചീമുട്ടയെറിയുകയും അദ്ദേഹത്തിന് നേരെ മഷിയെറിയുകയും ചെയ്തു.ഇതേസമയം തനിക്കെതിരെ മഷിയെറിഞ്ഞത് മോഡി വിലയ്‌ക്കെടുത്തയാളാണെന്നാണ് കെജ്‌രിവാള്‍ ആരോപിച്ചു.
Leave a Reply