Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 6:42 pm

Menu

Published on March 27, 2014 at 10:48 am

ഗോരഖ്പൂരില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍

2-suspected-terrorists-arrested-ahead-of-polls-were-planning-to-target-gathering-in-up

ഗോരഖ്പുര്‍: പാക് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേരെ ഉത്തര്‍ പ്രദേശിലെ ഗോരഖ്പുറില്‍ നിന്ന് അറസ്റ്റ് ചെയ്തു. തീവ്രവാദ വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരില്‍നിന്ന് വന്‍ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.നേപ്പാള്‍ വഴിയാണ് ഇവര്‍ പാകിസ്താനില്‍നിന്ന് എത്തിയതെന്നും 15 ദിവസത്തോളമായി ഗോരഖ്പൂറില്‍ താമസിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്താനുള്ള പദ്ധതിയുമായി എത്തിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പിനിടെ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അറസ്റ്റിലായിരുന്നു. ഇതിൻറെ  ഭാഗമായാണ് പാക് തീവ്രവാദികളും എത്തിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദിയായ തെഹ്സിന്‍ അക്തര്‍ പിടിയിലായതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസിൻറെ  പ്രത്യേക വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്വകാഡ് നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്

Loading...

Leave a Reply

Your email address will not be published.

More News