Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിറ്റഗോങ് : തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ജയം നേടിയ ഇന്ത്യ അഞ്ചാമത് ട്വന്‍ടി20 ലോകകപ്പിന്‍റെ സെമിയില്‍ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി.സൂപ്പര്‍ ടെന്‍ റൗണ്ടിലെ രണ്ടാം ഗ്രൂപ്പില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയുമായി ഒരു മല്‍സരം അവശേഷിക്കുന്നു. ഈ മല്‍സരത്തില്‍ തോറ്റാലും ഇന്ത്യ സെമിയിലെത്തും.2007 നു ശേഷം ആദ്യമായാണ് ഇന്ത്യയുടെ സെമിപ്രവേശം.
ടോസ് ഭാഗ്യം ഇക്കുറിയും ഇന്ത്യന്‍ ക്യാപ്റ്റനൊപ്പമായിരുന്നു. ആദ്യം ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ബംഗ്ളാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ വിജയം കുറിച്ചാണ് മുന്നേറിയത്. ഓപണര്‍ രോഹിത് ശര്‍മയും (56), വിരാട് കോഹ്ലിയും (57) ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.ആദ്യ രണ്ട് മാച്ചിലും മാന്‍ ഓഫ് ദ മാച്ചായ അമിത് മിശ്ര ഈ മല്‍സരത്തിലും മികവു കാട്ടി. മൂന്നു വിക്കറ്റെടുത്ത മിശ്രയും രണ്ടു വിക്കറ്റെടുത്ത അശ്വിനുമാണ് ബംഗ്ലാദേശ് ഇന്നിങ്‌സിന് കടിഞ്ഞാണിട്ടത്. ജയത്തോടെ ട്വന്‍റി20 റാങ്കിങ്ങിലും ഇന്ത്യ മുന്നേറി. അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്. അതേസമയം, ടോപ് ടെന്നില്‍ രണ്ടാം തോല്‍വി വഴങ്ങിയ ആതിഥേയരുടെ നില പരുങ്ങലിലായി.
Leave a Reply