Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്വാലാലംപൂര്‍:239 യാത്രക്കാരുമായി 22 ദിവസങ്ങൾക്ക് മുൻപ് കാണാതായ മലേഷ്യന്‍ വിമാനത്തിൻറെ അവവശിഷ്ടത്തിനായി തിരച്ചില്‍ തുടരുമ്പോഴും ബ്ലാക്ക് ബോക്‌സ് കണ്ടെത്തുക എന്നത് വലിയ ഒരു വെല്ലുവിളിയിരിക്കുകയാണ്.തകര്‍ന്നു എന്ന് കരുതപ്പെടുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് നിര്‍ജീവമാകുവാന്‍ ഇനി കേവലം ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ബ്ലാക്ക് ബോക്സ് കണ്ടെത്തുവാനുള്ള ആസ്ത്രേലിയന്‍ – അമേരിക്കന്‍ ശ്രമം ഊര്‍ജിതമായി. വിമാനം തകര്‍ന്ന് ഒരു മാസം കഴിഞ്ഞാല്‍ ബാറ്ററി തീര്‍ന്ന് ബ്ലാക്ക്‌ബോക്‌സ് നിര്‍ജീവമാകും.ബ്ലാക്ക് ബോക്‌സ് പ്രവര്‍ത്തനരഹിതമായാല്‍ പിന്നെ അപകടകാരണം എന്താണെന്ന് കണ്ടെത്താനാകുന്നതല്ല. ബ്ലാക്ക്‌ബോക്സ് എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഏവരും.ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചിലിനായി അമേരിക്കന്‍ നിര്‍മിത അത്യാധുനിക ഉപകരണവുമായി ഓസ്‌ട്രേലയിന്‍ നാവികകപ്പലായ ‘ഓഷ്യന്‍ ഷീല്‍ഡ്’ പെര്‍ത്തില്‍നിന്നും പുറപ്പെട്ടിരിക്കുകയാണ്. കൂടാതെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താന്‍ ശേഷിയുള്ള ആളില്ലാ അന്തര്‍വാഹിനി പെര്‍ത്തില്‍നിന്ന് 1100 കിലോമീറ്റര്‍ ദൂരെയുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിരച്ചില്‍മേഖലയിലേക്ക് ഉടന്‍ എത്തുമെന്ന വാര്‍ത്തയുമുണ്ട്. എട്ട് ദിവസത്തിനുള്ളില്‍ തന്നെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയില്ലെങ്കില്‍ അപകടകാരണം അറിയാനുള്ള അവസാന സാധ്യതയും അടയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണുവെന്ന് മലേഷ്യ സ്ഥിരീകരിച്ച വിമാനത്തിനായി 16ല്‍പരം രാജ്യങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. നേരത്തെ പല അവശിഷ്ടങ്ങളുടെയും ചിത്രങ്ങള്‍ കണ്ടെത്തിയെങ്കിലും മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യ എയര്‍ലൈന്‍സ് വിമാനം എം എച്ച് 370 കാണാതായത്.
Leave a Reply