Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കില്ലെന്ന് സിബിഐ.ഇക്കാര്യം കേന്ദ്ര പേഴ്സനല്‍കാര്യ മന്ത്രാലയത്തെ അറിയിച്ചതായി സി.ബി.ഐ വക്താവ് കാഞ്ചന്‍ പ്രസാദ് വിശദീകരിച്ചു. ഇക്കാര്യം വൈകാതെ കേരളസര്‍ക്കാറിനെ അറിയിക്കും.ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കാന്‍ മാത്രം വലിയ പ്രാധാന്യം ഈ കേസിനില്ലെന്നാണ് സിബിഐയുടെ വാദം. എന്നാല്‍ സിബിഐയുടെ ഈ നിലപാടി വിഷമമുണ്ടെന്നും ഭാവി പരിപാടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ പറഞ്ഞു. ഇതിനായി നിയമനടപടികളുമായി കോടതിയില്‍ പോകാനുള്ള തുടര്‍ നടപടികള്‍ പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും രമ പറഞ്ഞു. തിരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിബിഐ നിലപാട് സിപിഐഎമ്മിന് രാഷ്‌ട്രീയമായി ഉപയോഗിക്കുന്ന മുതല്‍ കൂട്ടാണെന്ന് തീര്‍ച്ചയാണ്.
Leave a Reply