Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:15 pm

Menu

Published on April 2, 2014 at 10:28 am

അമൃതാനന്ദമയിക്കെതിരെ പുസ്തകം; ഡി സി ബുക്‌സിനും രവി ഡി.സിയുടെ വീടിനും നേരെയും ആക്രമണം

book-on-amritanandamayi-dcs-house-branch-attacked

കോട്ടയം: മാതാ അമൃതാനന്ദമയിക്കെതിരായ വെളിപ്പെടുത്തലുകളുടെ പുസ്തകം (അമൃതാനന്ദമയീ മഠം-ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍) പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡി സി ബുക്‌സ് ശാഖയ്ക്കും രവി ഡി.സിയുടെ വീടിനും നേരെ ആക്രമണം. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് അക്രമമുണ്ടായത്. രാത്രി പത്തിന് ശേഷം ദേവലോകത്തെ രവി ഡി.സിയുടെ വീടിനുനേരെയും കല്ലറിഞ്ഞു.നേരത്തെ ഓണ്‍ലൈനിലും ഡിസി ബുക്‌സിനെതിരെ ആക്രമണം നടന്നിരുന്നു. ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഡിസി ബുക്‌സ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.മാതാ അമൃതാനന്ദമയിക്കെതിരെ പുസ്‌തകം പുറത്തിറക്കരുതെന്നും, ഇനി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കരുതെന്നുമാണ് ആക്രമിച്ചവരില്‍ നിന്നും ഡിസി ബുക്സ് ഉടമയ്ക്ക് ലഭിച്ച സന്ദേശം.  ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലെ ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയില്‍ ആക്രമണം അഴിച്ചുവിട്ട സംഘം രാത്രി ദേവലോകത്തുള്ള രവി ഡി സിയുടെ വീടിനുനേര്‍ക്ക് കല്ലെറിയുകയും ചെയ്തു. ശാഖയിലെത്തിയ മൂന്ന് യുവാക്കള്‍ പുസ്തകം വലിച്ചുകീറുകയും പോസ്റ്റര്‍ പതിക്കുകയും സംഭവസ്ഥലത്ത് കാവിക്കൊടി ഇടുകയും ചെയ്തു.പുസ്തക അലമാരകള്‍ തട്ടിമറിച്ച് പുസ്തകങ്ങള്‍ വീഴ്ത്തിയ സംഘം ജീവക്കാരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അമ്മയ്‌ക്കെതിരെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ കുടുതല്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും അത് ഭീകരമായിരിക്കുമെന്നും അക്രമികള്‍ മുന്നറിയിപ്പ് നല്‍കി.അമൃതാനന്ദമയി അമ്മയ്‌ക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്നെഴുതിയ പോസ്റ്ററാണ് അക്രമികള്‍ പതിച്ചത്.സംഭവത്തിന്റെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News