Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 1:25 am

Menu

Published on April 2, 2014 at 3:43 pm

നിലവാരം കുറഞ്ഞ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

govt-not-to-renew-licenses-of-substandard-bars

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവാരം കുറഞ്ഞ 418 ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കി നല്‍കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവാരമില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ 418 ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കി നല്‍കില്ല.  ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകളുടെ ലൈസന്‍സാണ് പുതുക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.നിലവാരം കുറഞ്ഞ ബാറുകളില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പരിശോധന നടത്തും. കഴിഞ്ഞ മന്ത്രിസഭാ യോഗം ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ നിയമവകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു.താല്‍ക്കാലികമായി ലൈസന്‍സ് പുതുക്കി നല്‍കാം എന്നാണ് നിയമവകുപ്പിന്റെ റിപ്പോര്‍ട്ട്. ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയ അതേ മാനദണ്ഡത്തില്‍ ബാറുകളുടെയും ലൈസന്‍സ് പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനും അനുവാദം നല്‍കിയിട്ടുണ്ട്.  ഉടന്‍ തന്നെ ലൈസന്‍സ് പുതുക്കുന്ന നടപടികള്‍ ആരംഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News