Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്കോ: ടെക്സാസിലെ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. സൈനിക മെഡിക്കല്‍ സെന്ററിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.അക്രമിയും മരച്ചവരില്‍ ഉള്‍പ്പെടുന്നു. സൈനിക യൂണിഫോമിലെത്തിയ തോക്കുധാരി ഫോര്‍ട്ട് ഹുഡിലെ കരസേന ആസ്ഥാനത്താണ് വെടിയുതിര്‍ത്തത്.വെടിവെയ്പ് നടത്തിയത് ഇവാന്‍ ലോപസ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി സുരക്ഷാവിഭാഗം കമ്മിറ്റി ചെയര്‍മാന്‍ മൈക്കല്‍ മകോള്‍ അറിയിച്ചു. വെടിവെയ്പിന്റെ കാരണം വ്യക്തമല്ല.2009ല്‍ ടെക്സാസിലെ സൈനിക ആസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Reply