Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 2:25 am

Menu

Published on April 7, 2014 at 9:48 am

കനത്തസുരക്ഷയില്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

lok-sabha-elections-first-phase-of-polls-begin

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസമിലെ അഞ്ച് മണ്ഡലങ്ങളിലും തൃപുരയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുക. കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ത്രിപുരയിലെ ത്രിപുര വെസ്റ്റ്, അസമിലെ തേസ്പുര്‍ , കലിയബോര്‍, ജോര്‍ഹട്, ദ്രിബ്രുഢ്, ലഖിംപുര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളുള്ള ത്രിപുരയില്‍ രണ്ടു ഘട്ടങ്ങളായും 14 സീറ്റുകളുള്ള അസമില്‍ മൂന്ന് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടക്കുന്നത്.രണ്ടു സംസ്ഥാനങ്ങളിലുമായി 64 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗോഗോയ്, കേന്ദ്രമന്ത്രി ബി.കെ. ഹാണ്ഡിക്ക്, ബിജോയ് കൃഷ്ണ ഹണ്ഡിക്കും ബി.ജെ.പി. സ്ഥാനാര്‍ഥി കബീന്ദ്ര പുരകായസ്ത എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍ .ബുധനാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. അരുണാചല്‍ പ്രദേശിലെയും മേഘാലയയിലെയും രണ്ട് മണ്ഡലങ്ങളില്‍ വീതവും മണിപ്പുര്‍ , മിസോറം, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റിലേക്കുമാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇനി മൂന്നുനാള്‍കൂടിയാണുള്ളത്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News