Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 1:10 am

Menu

Published on April 7, 2014 at 1:55 pm

കൊടുങ്ങല്ലൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

robbery-at-kodungallur-sree-kurumba-bhagavathy-temple

തൃശൂര്‍ ‍: കൊടുങ്ങല്ലൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച.  ക്ഷേത്രത്തോടനുബന്ധിച്ചുള്ള കച്ചേരി കെട്ടിടത്തിലെ സ്‌ട്രോങ് റൂമിലാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ നിന്നു 20 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സ്ഥിതീകരിച്ചു.ക്ഷേത്രത്തിനകത്തുള്ള സ്ട്രോംഗ് റൂമില്‍ 6 പെട്ടികളിലായാണ് സൂക്ഷിച്ചിരുന്ന പണത്തിന്റെ രണ്ട് പെട്ടിളിലെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ശക്തമായ സുരക്ഷയാണ് സ്ട്രോംഗ് റൂമിനുണ്ടയിരുന്നത്. ഇതില്‍ മൂന്ന് വാതിലുകളാണ് മോഷ്ടാക്കള്‍ കുത്തി തുറന്നിട്ടുള്ളത്.ഇതേ മുറിയില്‍ തന്നെയായിരുന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന തിരുവാഭരണവും വഴിപാട് സ്വര്‍ണവും സൂക്ഷിച്ചിരുന്നതെങ്കിലും അവയൊന്നും മോഷണം പോയിട്ടില്ല. നാളെ നട തുറക്കുന്നതിന് മുന്നോടിയായി പണം എണ്ണിത്തിട്ടപ്പെടുത്താന്‍ എത്തിയവരാണ് പണം മോഷണം പോയ കാര്യം അറിയുന്നത്. പൊലീസും വിരലടയാള വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News