Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 11:08 am

Menu

Published on April 12, 2014 at 11:08 am

ലോക്സഭാ തെരെഞ്ഞെടുപ്പ് :നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി

4th-phase-voting-begins

ന്യൂഡല്‍ഹി:ലോക്സഭാ തെരെഞ്ഞെടുപ്പിൻറെ  നാലാംഘട്ട വോട്ടെടുപ്പുകള്‍ ആരംഭിച്ചു. അസം, ത്രിപുര, സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങളിലായി ഏഴ് ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം സിക്കിമില്‍ ഇന്ന് നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. സിക്കിമിലെ ഒരു ലോക്‌സഭ മണ്ഡലത്തിലേക്കും 32 അസംബ്ലി സീറ്റുകളിലേക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ്. ലോക്‌സഭ സീറ്റിലേക്ക് മത്സരരംഗത്തുള്ളത് ആറോളം സ്ഥാനാര്‍ത്ഥികളാണ്.നോര്‍ത്ത്, സൗത്ത് ഗോവ സീറ്റുകളിലേക്കായി മത്സരരംഗത്തുള്ളത് 19 സ്ഥാനാര്‍ത്ഥികളാണ്. കോണ്‍ഗ്രസിന്റെ രവി നായിക്ക്, ബിജെപിയുടെ സിറ്റിംഗ് എംപി ശിവപ്രസാദ് നായിക്, ആം ആദ്മിയുടെ ഡട്ടാറാം ദേശായി എന്നിവരാണ് നോര്‍ത്ത് ഗോവ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന പ്രമുഖകര്‍. അലെക്‌സിയോ റെജിനാല്‍ഡോ ലോറെന്‍സോ (കോണ്‍ഗ്രസ്), നരേന്ദ്ര സവൈക്കര്‍ (ബിജെപി), ആം ആദ്മിയുടെ സ്വാതി കേര്‍ക്കര്‍ എന്നിവര്‍ തമ്മിലാണ് സൗത്ത് ഗോവയില്‍ ശക്തമായ പോരാട്ടം നടക്കുക.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News