Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:30 am

Menu

Published on April 16, 2014 at 1:26 pm

മുലപ്പാല്‍ കുടിച്ച്‌ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു; അമ്മയ്ക്ക് 20 വര്‍ഷം തടവ്

south-carolina-mom-jailed-after-breastfeeding-baby-overdoses-on-morphine

സ്പാർറ്റൻബർഗ്: മുലപ്പാല്‍ കുടിച്ച്‌ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു, അമ്മയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. സൗത്ത് കാലിഫോര്‍ണിയയിൽ ഏപ്രിൽ 4ന് ആയിരുന്നു സംഭവം. അമ്മ കഴിച്ച വേദന സംഹാരികള്‍ മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തില്‍ എത്തുകയും മരണം സംഭവിയ്ക്കുകയുമായിരുന്നു. സ്റ്റെഫാനി ഗ്രീനി (39) എന്ന നേഴ്സ് ആണ് മുലയൂട്ടുന്ന സമയത്തും മരുന്ന് കഴിച്ച്‌ ആറ് ആഴ്ച പ്രായമുള്ള മകളുടെ മരണത്തിന് ഇടയാക്കിയത്. വേദന സംഹാരിയായ മോര്‍ഫിനാണ് യുവതി കഴിച്ചിരുന്നത്. ശക്തിയേറിയ ഒരു മയക്കുമരുന്നും വേദനാ സംഹാരിയുമാണ് മോര്‍ഫിന്‍. മോര്‍ഫിന്‍ അമിതമായി കഴിച്ചത് മൂലം കുഞ്ഞിന്റെ ശരീരത്തിലേയ്ക്കും മുലപ്പാല്‍ വഴി മരുന്ന് കടക്കുകയായിരുന്നു. ഇക്കാരണത്താലാണ് കുഞ്ഞ് മരിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മോര്‍ഫിന്‍ ഉള്ളില്‍ചെന്നാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയത്. എന്നാല്‍ മരുന്ന് കുത്തിവച്ചതിന്റെ പാടുകള്‍ ഒന്നും കുഞ്ഞിന്റെ ദേഹത്ത് ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുലപ്പാലിലൂടെയാണ് മോർഫിൻ കുഞ്ഞിന്റെ ശരീരത്തിൽ എത്തിയതും മരണത്തിന് ഇടയാക്കിയതും.

Loading...

Leave a Reply

Your email address will not be published.

More News