Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 2:17 am

Menu

Published on April 18, 2014 at 10:51 am

പ്രശസ്‌ത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്‌ അന്തരിച്ചു

gabriel-garcia-marquez-passes-away

മെക്സികോ സിറ്റി:പ്രശസ്ത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസ്  (87) അന്തരിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന്‌ ചികില്‍സയിലായിരുന്നു. മാജിക്കല്‍ റിയലിസത്തിലൂടെ ലോകമെങ്ങുമുള്ള അനുവാചകരെ സ്വന്തമാക്കിയ മാര്‍ക്വേസ് ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിലെ എഴുത്തുകാരില്‍ പ്രമുഖനാണ്. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായ മാര്‍കേസിന് 1982ല്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന ലോകോത്തരകൃതിയിലൂടെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.ഏകാന്തയുടെ നൂറു വര്‍ഷങ്ങള്‍, ഓട്ടം ഓഫ്‌ ദി പേട്രിയര്‍ക്ക്‌, ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ എന്നിവയാണ്‌ പ്രശസ്‌ത ക്യതികള്‍. മെര്‍സിഡസ് ബര്‍ക്കയാണ് ഭാര്യ.റോഡ്രിഗോ,ഗോണ്‍സാലോ എന്നിവര്‍ മക്കളാണ്.

Loading...

Leave a Reply

Your email address will not be published.

More News