Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 11:24 pm

Menu

Published on April 21, 2014 at 3:40 pm

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത് [വീഡിയോ]

padmanabhaswamy-temple-ex-employee-allegation-against-security-guard

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി.പരാതി കൊടുത്തതിന്റെ പേരില്‍ 22 വര്‍ഷം ജോലി ചെയ്ത തന്നെ പിരിച്ചുവിടുക യായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.1987 മുതല്‍ ക്ഷേത്രത്തിലെ തയ്യല്‍ ജോലിക്കാരിയായി സേവനം ചെയ്തു. പിന്നീട് 2008 മുതല്‍ കൌണ്ടറിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി നിയമിച്ചു. ഈ സമയത്താണ് ഗാര്‍ഡ്‌ കമാന്‍ഡര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു.ഇപ്പോൾ നാലുവര്‍ഷമായി തനിക്ക്‌ ജോലിയില്ല. ഇക്കാര്യങ്ങള്‍ താന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറിയോട്‌ വെളിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ തന്നെ ഞെട്ടിപ്പിക്കുന്നില്ലെന്നും തന്നെ പോലെ വേറേ സ്ത്രീകള്‍ക്കും ഇത്തരം അനുഭവം ക്ഷേത്രത്തില്‍ ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു.2010 ജനുവരി 28-നാണ് തനിക്കു നേരെ പീഡന ശ്രമമുണ്ടായെന്നു കാട്ടി നെടുമങ്ങാട് സ്വദേശിനിയായ ക്ഷേത്ര ജീവനക്കാരി ഫോര്‍ട്ട് പൊലീസിന് പരാതി നല്‍കിയത്. ഇക്കാര്യമാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. ഇതുയര്‍ത്തിയ വിവാദം പുകയുന്നതിനു പിന്നാലെയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ വനിതാ ജീവനക്കാരിക്കു നേരെ വീണ്ടും ലൈംഗിക പീഡന ശ്രമമുണ്ടായെന്ന തെളിവുകള്‍ പുറത്തു വരുന്നത്.

;

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News