Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ശ്രീനഗര്‍: പാകിസ്ഥാനിലേക്ക് പോകേണ്ടി വന്നാലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ എതിര്‍ക്കുന്നത് നിര്‍ത്തില്ലെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്ന ബിജെപി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് തങ്ങള്‍ തുടരെത്തുടരെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ശ്രീനഗറില്‍ നിന്നും മുസാഫിര്‍ബാദിലേക്ക് ബസ് സര്‍വീസ് ഉള്ളതിന് നന്ദി ദൈവത്തോട് നന്ദി പറയുന്നുവെന്നും മോഡിയെ എതിര്‍ക്കുന്നത് തുടരുകയായതിനാല്‍ ഇവിടെ നിന്നും ബസ് ടിക്കറ്റ് എടുത്ത് പാകിസ്ഥാനിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply