Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:37 pm

Menu

Published on April 22, 2014 at 2:50 pm

വിവാദ പ്രസ്താവന നടത്തിയ വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ മോദി

modi-against-togadia-on-twitter

ന്യൂഡല്‍ഹി: ഹിന്ദു ഭൂരിപക്ഷമുള്ള മേഖലകളില്‍ ന്യൂനപക്ഷ വിഭാഗക്കാരെ ഭൂമിയോ കെട്ടിടമോ വാങ്ങാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവന നടത്തിയ വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ  നരേന്ദ്ര മോദി രംഗത്ത് .ഇത്തരം വിവാദ പ്രസ്താവനകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന്  ഇത് ജനങ്ങളുടെ ശ്രദ്ധതിരിക്കുമെന്നും മോഡി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.വിവാദമുണ്ടാക്കുന്നവര്‍ ബിജെപിയുടെ അഭ്യുദയകാംക്ഷികളാണെന്ന് അവകാശപ്പെടുന്നവരാണ്. ഇത്തരം വിവാദപരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നെന്നും വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മോഡി ആവശ്യപ്പെട്ടു. തൊഗാഡിയയുടെ പ്രസ്താവനയുടെ വീഡിയോ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയും പ്രസംഗത്തിന്റെ പേരില്‍ ഗിരിരാജ് സിങ്ങിനെതിരെ വിദ്വേഷപ്രസംഗത്തിന് കേസെടുക്കാനും തീരുമാനിച്ച സാഹചര്യത്തിലാണ് മോദി തന്നെ പ്രസ്താവന തള്ളിരംഗത്തുവന്നത്.

Loading...

Comments are closed.

More News