Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 11:03 am

Menu

Published on April 22, 2014 at 4:51 pm

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോയെ മര്‍ദ്ദിച്ച 50 പേര്‍ക്കെതിരെ കേസ്‌

case-against-techies-for-attingal-murder-convict-attacked

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യൂവിനെ ടെക്നോപാര്‍ക്കില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തു. കഴക്കൂട്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ഓടെയാണ് സംഭവം. ടെക്‌നോപാര്‍ക്കിലെ നിള ബില്‍ഡിംഗില്‍ പ്രതിയെ കൊണ്ടുവന്നപ്പോഴാണ് രോഷാകുല രായ ടെക്കികള്‍ പ്രതിയെ ആക്രമിച്ചത്.ടെക്‌നോപാര്‍ ക്കിലെ  നിള ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഡൈവര്‍ഷന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മുഖ്യപ്രതി നിനോ മാത്യുവും കാമുകി അനുശാന്തിയും. വളരെ ആസൂത്രിതമായാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തിനായുള്ള ഒരുക്കങ്ങള്‍ പ്രതികൾ നടത്തിയത് .കൊലപാതകത്തിന് ഉപയോഗിക്കേണ്ട സാധനങ്ങളും രീതിയുമെല്ലാം ദിവസങ്ങള്‍ക്കു മുമ്പു തന്നെ തീരുമാനിച്ചു. കൊലപാതകശേഷം വീട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി വരെ വാട്‌സ് അപ്പിലൂടെ അനുശാന്തി നിനോക്ക് അയച്ചുകൊടുത്തിരുന്നു.ആഴ്ച്ചകള്‍ക്ക് മുമ്പ് കൊലപാതകത്തിന് ഉപയോഗിക്കേണ്ട ബേസ് ബാള്‍ ബാറ്റ് വാങ്ങി ബാഗില്‍ കൊള്ളുന്ന വിധത്തില്‍ മുറിച്ചെടുത്തു. ദിവസങ്ങള്‍ക്കു മുന്‍പ് ഗ്ലൗസും മുളകുപൊടിയും വാങ്ങി ബാഗില്‍ സൂക്ഷിച്ചു. കൃത്യം നടന്നുകഴിഞ്ഞ് മാറി ധരിക്കാനുള്ള പാന്റ്‌സും ഷര്‍ട്ടും ബാഗില്‍ സൂക്ഷിച്ചു. കൂടാതെ കൃത്യം നടത്തുന്ന ദിവസം ധരിക്കാനായി പുതിയ ചെരിപ്പും വാങ്ങിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു.ചിട്ടി പിടിക്കാനാണെന്നു പറഞ്ഞ് ടെക്‌നോ പാര്‍ക്കില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഫോണ്‍ സ്വീച്ച് ഓഫ് ചെയ്തു. പിന്നീട് കൊലപാതകത്തിനു ശേഷം വീട്ടില്‍ എത്തിയ ശേഷമാണ് ഓണ്‍ ചെയ്തത്. ഫോണിന്റെ ടവര്‍ പോലീസ് കണ്ടെത്തുന്നത് ഒഴിവാക്കാനായിരുന്നു ഇത്. നിനോ മാത്യുവും അനുശാന്തിയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു. അനുശാന്തി തന്നെ എടുത്ത് നിനോയ്ക്ക് അയച്ച വിവിധ പോസിലുള്ള സ്വന്തം നഗ്‌ന ചിത്രങ്ങള്‍ നിനോ ഫോണ്‍ മെമ്മറിയില്‍ പ്രത്യേകം ഫോള്‍ഡറില്‍ സേവ് ചെയ്തിരുന്നു.നിനോയുടെ ആസൂത്രണത്തില്‍ വന്ന നേരിയ പിഴവും ലിജീഷിന്റെ ആയുസിന്റെ ബലവുമാണ് അയാളെ മരണത്തില്‍നിന്ന് രക്ഷിച്ചത്. ലിജീഷിന്റെ ബൈക്ക് ഗേറ്റു കടന്നു വന്നപ്പോള്‍ മുളകുപൊടി കൈയിലെടുത്ത് കതകിനു മറവില്‍ ഒളിച്ചുനിന്നു. കുഞ്ഞിന്റെ പേര് വിളിച്ചു കൊണ്ടാണ് ലിജീഷ് അകത്തു കടന്നത്. ഉടന്‍തന്നെ മുളകുപൊടി മുഖത്തേക്ക് വിതറാന്‍ ശ്രമിച്ചു. പക്ഷേ കതകില്‍ തട്ടി അത് തെറിച്ചുപോതോടെ പദ്ധതികള്‍ പാളിത്തുടങ്ങി. കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടാനായി അടുത്ത ശ്രമം. കൈ പിറകിലത്തെ ചുവരില്‍ തട്ടിയതിനാല്‍ വെട്ട് ലക്ഷ്യം മാറി ചെവിയിലാണ് കൊണ്ടത്. ഇതോടെ നിലവിളിച്ചു കൊണ്ട് ലിജേഷ് വീടിനു പുറത്തേക്ക് ഓടുകയായിരുന്നു.സംഭവദിവസം ധരിക്കാനായി പുതിയ ചെരിപ്പു വാങ്ങിയ കഴക്കൂട്ടം പഴയ റോഡിലെ ബാറ്റാ ഷോറൂമില്‍ നിന്ന്  ഇയാള്‍ ചെരുപ്പ് വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കോപ്പി ചെയ്‌തെടുത്തു. മുളകുപൊടി വാങ്ങിയ കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനു സമീപത്തെ പണിക്കര്‍ ആന്‍ഡ് പണിക്കര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. മുളകുപൊടി ആദ്യം വാങ്ങിയ നിനോ അല്‍പനേരം സംശയിച്ചു നിന്നശേഷം ഒന്നു രണ്ട് സാധനങ്ങള്‍ കൂടി എടുക്കുന്ന ദൃശ്യമാണ് ലഭിച്ചത്.സംഭവ ദിവസം തന്റെ ഇന്നോവ കാര്‍ ഇട്ടിരുന്ന കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനു സമീപം ദേശീയ പാതയോരത്തെ സ്ഥലവും നിനോ പൊലീസിന് കാട്ടിക്കൊടുത്തു. ടെക്‌നോ പാര്‍ക്കില്‍ നിന്ന് 505 ാം നമ്പര്‍ കാറില്‍ കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനു സമീപമെത്തി അത് അവിടെ പാര്‍ക്കു ചെയ്ത ശേഷം ബസിലാണ് ഇയാള്‍ ആലംകോട്ട് എത്തിയതെന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News