Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 11:52 am

Menu

Published on May 1, 2014 at 10:59 am

ചെന്നൈ റെയിൽവേ റെയില്‍വെ സ്റ്റേഷനില്‍ ബോംബ്‌ സ്ഫോടനം :രണ്ടു മരണം

blasts-at-chennai-central-railway-station-2-killed-8-injured

ചെന്നൈ റെയിൽവേ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെ ഉണ്ടായ ബോംബ്‌ സ്ഫോടനത്തിൽ രണ്ടു പേർ മരിക്കുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് രാവിലെ 7.25 ഓടെ സ്റ്റേഷനിലെ ഒമ്പതാം പ്ലാറ്റ്‌ഫോമിൽ ഗുവഹാത്തി എക്‌സ്പ്രസിനുള്ളിലാണ് സ്ഫോടനം നടന്നത്.ട്രെയിൻ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തി പത്തു മിനിറ്റിനുള്ളിൽ ട്രെയിന്റെ എസ് 4 കോച്ചിനും എസ് 5 കോച്ചിനുമിടയില്‍ നിന്നാണ് സ്ഫോടനം നടന്നത്.സ്ഫോടന ശബ്ദം കേട്ട് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ചിതറിയോടി.ചെന്നൈയിൽ ഭീകരാക്രമണം നടക്കുമെന്ന് നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.പാകിസ്ഥാൻ ഭീകരസംഘടനകളാണ് സ്ഫോടനത്തിനു പിന്നിലെന്ന് സംശയമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News