Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:19 pm

Menu

Published on May 7, 2014 at 3:50 pm

നരേന്ദ്ര മോദിയുടെ റാലികള്‍ക്ക് വാരണാസിയില്‍ വിലക്ക്

വാരണാസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ റാലികള്‍ക്ക് വാരണാസിയില്‍ വിലക്ക്.നാളെ വാരണാസിയില്‍ രണ്ട് റാലികളാണ് നടത്താനിരുന്നത് രണ്ടിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.മോഡി റാലി നടത്താനുദ്ദേശിക്കുന്ന സ്ഥലത്ത് വലിയ റാലികള്‍ നടത്താനുള്ള സ്ഥലപരിധിയില്ലെന്ന് കാണിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.അതേസമയം മോഡിയുടെ വിലക്കിനു പിന്നില്‍ സമാജ് വാദി സര്‍ക്കാരാണെന്ന് ബി.ജെ.പി ആരോപിച്ചു. താന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് കടക്കാന്‍ അനുവാദമില്ലാത്ത ആദ്യത്തെ സാഹചര്യമായിരിക്കും ഇതെന്നും ഒരു ജില്ലാ ഭരണകൂടത്തിന് റാലി നടത്താനുള്ള അനുമതി എങ്ങനെ നിഷേധിക്കാനാവുമെന്നും ബി.ജെ.പി വക്താവ് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News