Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 12:00 pm

Menu

Published on May 28, 2013 at 7:03 am

ഛത്തീസ്ഗഡിലെ ആക്രമണം മഹേന്ദ്ര കര്‍മ്മയോടുള്ള പ്രതികാരമെന്ന് മാവോയിസ്റ്റുകള്‍

maoist-claimed-responsibility-for-the-chhattisgarh-attack

ഛത്തീസ്ഗഡില്‍ കോണ്ഗ്രസ്സ് പ്രചരണജാഥയ്ക്ക് നേരെ നടന്ന ആക്രമണം മഹേന്ദ്ര കര്‍മ്മയോടുള്ള പ്രതികാരമെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചു. അക്രമത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും, മഹേന്ദ്ര കര്‍മയും കുടുംബവും കുറേ വര്‍ഷമായി ആദിവാസികളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാവോയിസ്റ്റുകളെ നേരിടുന്നതിന് വേണ്ടി സല്‍വാ ജുദമി എന്ന സ്വകാര്യ സേനയെ രൂപീകരിച്ച മഹേന്ദ്ര കര്‍മ്മയെ അന്ന് മുതല്‍ മാവോയിസ്റ്റുകള്‍ ഉന്നംവെച്ചിരുന്നു. സല്‍വാ ജുദമിന്റെ അതിക്രമങ്ങള്‍ക്ക് പ്രതികാരമെന്ന നിലയിലാണ് ശനിയാഴ്ചത്തെ ആക്രമണം നടത്തിയതെന്ന് മാവോയിസ്റ്റ് വക്താവ് ഗുട്സ സെന്‍ദി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രണ്ടു ദിവസം മുന്‍പാണ് രാജ്യത്തെ മുഴുവന്‍ നടുക്കിയ മാവോയിസ്റ്റുകളുടെ ഭീകരാക്രമണം നടന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മകനും  മഹേന്ദ്ര കര്‍മ്മയും കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരടക്കം 24 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News