Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാഹോര്‍: മുംബയ് ഭീകരാക്രമണക്കേസിൽ വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട പാക് ഭീകരൻ അജ്മൽ കസബ് മരിച്ചിട്ടില്ലെന്ന് കസബിന്രെ അദ്ധ്യാപികയുടെ മൊഴി.മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നടത്തുന്ന ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ സാക്ഷിവിസ്‌താരതിനിടെയാണ് അജ്മല്‍ കസബിന്റെ പ്രൈമറി സ്കൂള്‍ അധ്യാപിക ഇങ്ങനെ മൊഴി നല്‍കിയത്.താന്‍ അജ്മലിനെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയത് താന്‍ പഠിപ്പിച്ച അജ്മല്‍ അല്ല. താന്‍ പഠിപ്പിച്ച അജ്മല്‍ കസബ് ജീവിച്ചിരിപ്പുണ്ട്. ഇന്ത്യയില്‍ തൂക്കിലേറ്റിയ അജ്മല്‍ കസബ് തന്റെ സ്കൂളില്‍ പഠിച്ചിട്ടില്ലെന്നും അദ്ധ്യാപിക പറഞ്ഞു. മുംബയിൽ തൂക്കിലേറ്റപ്പെട്ട അജ്മൽ തന്രെ സ്കൂളിൽ പഠിച്ചിട്ടില്ലെന്നു പറഞ്ഞ അദ്ധ്യാപിക സ്കൂൾ രേഖകളും ഹാജരാക്കി.കസബ് പഠിച്ച പഞ്ചാബ് പ്രവിശ്യയിലെ ഫരീദ്കോട്ടിലെ പ്രൈമറി സ്കൂളിലെ അധ്യാപികയാണ് ഇവര്‍.കസബിന്രെ മൊഴി ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ, കേസിലെ മറ്റോരു സാക്ഷി കൂടിയായ, പഞ്ചാബ് നമൽ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപികയും കോടതിയിൽ ഹാജരായിരുന്നു. എന്നാൽ, പ്രതിഭാഗം അഭിഭാഷകൻ എതിർത്തതിനാൽ മൊഴിയുടെ വിവർത്തനം ഹാജരാക്കാൻ അദ്ധ്യാപികയ്ക്കായില്ല. കസബിന്രെ മൊഴി കേസിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം എതിർത്തത്. കേസിൽ മേയ് 14ന് ശേഷം വിചാരണ തുടരും.166 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ അജ്മൽ കസബ് മാത്രമായിരുന്നു ജീവനോടെ പിടിയിലായ ഏക ഭീകരൻ.വധശിക്ഷക്ക് വിധിക്കപ്പെട്ട കസബിനെ 2012 നവംബര്‍ 12 ന് പൂനെ യെര്‍വാദാ സെന്‍ട്രല്‍ ജയിലില്‍ വച്ച് രഹസ്യമായി തൂക്കിലേറ്റുകയായിരുന്നു.
Leave a Reply