Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: എല്ലാ തീവ്രവാദികളും ഒരു പ്രത്യേക സമുദായത്തില്‍ നിന്നാണെന്ന ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്ഥാവന വിവാദത്തിൽ.എന്ത് കൊണ്ടാണ് തീവ്രവാദികളെല്ലാം ഒരേ സമുദായത്തില്‍ നിന്നാകുന്നതെന്ന പ്രസ്താവനയാണ് വിവാദത്തിലായത്. ഭീകരവാദം ഏതെങ്കിലും സമുദായത്തെയല്ല രാജ്യത്തെ മൊത്തമായി ബാധിക്കുന്ന വിഷയമാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാകുന്നവരെല്ലാം ഒരു പ്രത്യേക സമുദായക്കാരാണ് ഇക്കാര്യം എന്തുകൊണ്ടാണ് മതേതര നേതാക്കള്‍ ചിന്തിക്കാത്തതെന്നും ഗിരിരാജ് സിംഗ് പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിടികൂടുന്ന എല്ലാ തീവ്രവാദികളും ഒരു സമുദായത്തില്‍ നിന്നാണെന്നത് സത്യമല്ലേ? ആ സമുദയാക്കാരെല്ലാം തീവ്രവാദികളാണെന്ന് പറയുന്നില്ല. എന്നാല്‍ പിടികൂടുന്ന തീവ്രവാദികളെല്ലാം ഒരു പ്രത്യേക സമുദായക്കാരാണെന്നതാണ് ശരി – ഗിരിരാജ് സിംഗ് പറഞ്ഞു. ബീഹാറിലെ നവാഡ ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ഗിരിരാജ് സിങ്.മോദിയെ അംഗീകരിക്കാത്തവര്‍ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്ന ഗിരിരാജ് സിങിന്‍െറ പ്രസംഗം നേരത്തെ വിവാദത്തിലായിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന് ഗിരിരാജ് സിങ്ങിനെതിരെ പൊലീസ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Leave a Reply