Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on May 17, 2014 at 10:06 pm

10 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

madrasa-teacher-arrested-at-kasargod-for-molestation

കാസർഗോഡ്:  ഒന്നര വർഷമായി കുട്ടികളെ പീഡിപ്പിച്ചുകൊണ്ടിരുന്ന മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ സ്വദേശി അബൂബക്കര്‍ ദാരിമി ആണ് അറസ്റ്റിലായത്. ഒന്നര വർഷത്തോളമായി  മദ്രസ അദ്ധ്യാപകനായി പ്രവർത്തിച്ചു വരുന്ന ഇയാൾ ക്ലാസ് മുറിയിൽ വെച്ചായിരുന്നു കുട്ടികളെ പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ടവരിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉൾപ്പെടുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ക്ലാസ്സിൽ വെച്ച് കുട്ടികളോട്  ലൈംഗിക ചുവയോടെ സംസാരിക്കുകയും , ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.അതിൽ സഹികെട്ട കുട്ടികളില്‍ ചിലര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികൾക്ക് കൗണ്‍സിലിംങ്ങ് നൽകുകയും ചെയ്തു. വിദ്യാനഗര്‍ പോലീസ് ആണ് കേസ്സന്വേഷിക്കുന്നത്. കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Loading...

Comments are closed.

More News