Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 1:43 pm

Menu

Published on May 19, 2014 at 2:19 pm

റുബിക്‌സ് ക്യൂബിന് ഇന്ന് 40ാം പിറന്നാള്‍;ആഘോഷിക്കാന്‍ ഗൂഗ്‌ളും..!!

google-celebrates-40th-anniversary-of-rubiks-cube

ബുഡ്‌പെസ്റ്റ്: ലോകത്തിലെ ഏറ്റവും മികച്ച ഭൗദ്ധിക പ്രശ്നപരിഹാര വിനോദമായ മാജിക് ക്യൂബ് എന്ന് അറിയപ്പെടുന്ന റൂബിക്‌സ് ക്യൂബിന്റെ നാല്‍പ്പതാം  വാര്‍ഷികം ഇന്ന് ആഘോഷിക്കുന്നു.പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഗൂളിള്‍ റുബിക്‌സ് ക്യൂബിന്റെ ഡൂഡിലുമായാണ് ഇന്നെത്തിയിരിക്കുന്നത്.ഇതിനായി  ഗൂഗിള്‍ തങ്ങളുടെ ഹോം പേജ് ഡൂഡിലായി റൂബിക് ക്യൂബിനെ ആദരിച്ചിട്ടുണ്ട്.1974 ലാണ് ഹംഗറിയിലെ ബുഡ്‌പെസ്റ്റിലെ ആര്‍ക്കിടെക് എഞ്ചിനീയറായ എര്‍നോ റുബിക്ക് ക്യൂബ് നിര്‍മ്മിച്ചത്.ഒരു അദ്ധ്യാപകന്‍ കൂടിയായിരുന്ന ഇദ്ദേഹം കുട്ടികള്‍ക്ക് സ്‌പെറ്റിയല്‍ റിലേഷന്‍ഷിപ്പ് പഠിപ്പിക്കുവാന്‍ വേണ്ടിയാണ് ഇത് നിര്‍മ്മിച്ചത്. എന്നാല്‍ പിന്നീട് ഇത് ഒരു രസകരമായ പസ്സിലായി മാറുകയായിരുന്നു. മുപ്പതാം വയസ്സിലാണ് അദ്ദേഹം ഈ ക്യൂബ് നിര്‍മ്മിച്ചത്.350 മില്യണ്‍ വില്‍ക്കുന്ന റൂബിക് ക്യൂബ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പസില്‍. ഏറ്റവും വേഗതയില്‍ റൂബിക് ക്യൂബ് പ്രശ്‌നം പരിഹരിക്കാനെടുത്ത സമയം 5.55 സെക്കന്റാണ്.ഇന്നും ലോകത്ത് ഒരോ ദിവസവും 1 കോടിയില്‍ ഏറെപ്പേര്‍ റുബിക്ക് ക്യൂബ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്നാണ് എകദേശ കണക്ക്.എന്തായാലും റൂബിക്‌സ് ക്യൂബിന്റെ ആഘോഷത്തില്‍ നമുക്കും പങ്കുചേരാം..

Loading...

Leave a Reply

Your email address will not be published.

More News