Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 11:59 pm

Menu

Published on May 28, 2014 at 10:10 am

ഷെരീഫ്-മോദി കൂടികാഴ്ച്ച:ഭീകരതക്കെതിരെ നടപടി വേണമെന്ന് പാകിസ്ഥാനോട് മോഡി

modi-meets-nawaz-sharif-talks-tough-on-terrorism

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് 50 മിനിറ്റ് നീണ്ടുനിന്ന നരേന്ദ്രമോദി, നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടന്നത്.കൂടിക്കാഴ്ചയില്‍ ഇന്ത്യ അഞ്ചിന ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്.  ഭീകരവാദം തടയാന്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ശക്തമായ നറ്റപടികള്‍ ഉണ്ടാകണം. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്ന നടപടികള്‍ ഉണ്ടാകുന്നതായും അത് തടയാനുള്ള നടപടികളും ആവശ്യമാണെന്നും ഇന്ത്യ നവാസ് ഷെറിഫിനോട് പറഞ്ഞു.മുംബൈ ഭീകര അക്രമണത്തിലെ മുഴുവന്‍ പ്രതികളെയും വിചാരണചെയ്യണമെന്നും അതിര്‍ത്തികടന്നുളള തീവ്രവാദത്തെ തടയിടണമെന്നും ഇന്ത്യ പാകിസ്ഥാനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.നരേന്ദ്രമോഡിയുമായി നടന്നത് ക്രിയാത്മക ചര്‍ച്ചയായിരുന്നുവെന്നും ഇരുരാജ്യങ്ങള്‍ക്കും ചരിത്ര മുഹൂര്‍ത്തമാണെന്നും നവാസ് ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു.പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ട് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യില്ലെന്നും ഷെരീഫ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News