Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:17 pm

Menu

Published on June 6, 2014 at 12:29 pm

അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം;12 പേര്‍ക്ക് പരിക്ക്

12-injured-in-clashes-inside-golden-temple

അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറില്‍ സുവര്‍ണക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തില്‍ 12ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.എസ്ജിപിസി, ശിരോമണി അകാലിദള്‍ വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. 1984 ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടിയുള്ള സിഖുകാരുടെ പ്രത്യേക പ്രാര്‍ഥനാചടങ്ങിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്‍. ആദ്യം ആര് സംസാരിക്കും എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷകാരണം.ആദ്യം സംസാരിക്കണമെന്ന് ശിരോമണി അകാലിദളിന്റെ സിമ്രാന്‍ജീത് സിംഗ് ശഠിക്കുകയും അകല്‍ തക്ത് വിഭാഗം നേതാവില്‍ നിന്ന് മൈക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഇരു വിഭാഗങ്ങളും പരസ്പരം വാള്‍ വീശുകയും കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു.സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു. നിലവില്‍ സ്ഥിതി ശാന്തമാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News