Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 6:17 am

Menu

Published on June 9, 2014 at 11:45 am

സിനിമ സംവിധായകൻ മുരളി നാഗവള്ളി അന്തരിച്ചു

director-murali-nagavally-passed-away

ചേര്‍ത്തല: സിനിമ സംവിധായകൻ മുരളി നാഗവള്ളി (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴയിലെ രാമങ്കരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.സംസ്കാരം ചൊവ്വാഴ്ച്ച നടക്കും.പ്രിയദര്‍ശന്‍, വേണു നാഗവള്ളി എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള മുരളി ബോളിവുഡില്‍ ഫോജ് മേന്‍ മോജ് എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. വിരാസത്ത്, കിളിച്ചുണ്ടന്‍ മാമ്പഴം, ഗര്‍ദിഷ്, കാക്കക്കുയില്‍, കഭി ന കഭി എന്നീ ചിത്രങ്ങളില്‍ പ്രിയദര്‍ശന്‍െറ അസോസിയേറ്റ് ഡയറക്ടറായിരുന്നു. മോഹന്‍ലാല്‍ നായകനായ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, വാണ്ടഡ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് മുരളി നാഗവള്ളിയാണ്.അന്തരിച്ച നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ബന്ധുകൂടിയാണ് മുരളി നാഗവള്ളി. പരേതയായ ഗീത മുരളിയാണ് ഭാര്യ.പാർവതി,ഗോപികൃഷ്ണൻ എന്നിവർ മക്കളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News