Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 10, 2014 at 12:41 pm

SFI നേതൃത്തത്തിലുള്ള കോളേജ് മാഗസിനിൽ ലോകം കണ്ട ക്രൂരന്മാരുടെ പട്ടികയിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും

narendra-modi-listed-as-world-cruelest-people-in-college-magazine

തൃശൂര്‍ : SFI നേതൃത്തത്തിലുള്ള കോളേജ് മാഗസിനിൽ ലോകം കണ്ട ക്രൂരന്മാരുടെ പട്ടികയിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും അല്‍ഖ്വയ്ദ നേതാവ് ബിന്‍ ലാദനും ഭീകരവാദി അജ്മല്‍ കസബിനുമൊപ്പമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രിയെ അവഹേളിച്ചുകൊണ്ട് പുറത്തിറക്കിയ SFI നേതൃത്തത്തിലുള്ള കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് മാഗസിനാണ് വിവാദക്കുരുക്കിലായിരിക്കുന്നത്. ‘നെഗറ്റീവ് ഫെയ്‌സസ്’ എന്ന പേരിലാണ് ഹിറ്റ്‌ലര്‍, വീരപ്പന്‍, നെപ്പോളിയന്‍, വേലുപ്പിള്ള പ്രഭാകരന്‍, മുസ്സോളിനി എന്നിവര്‍ക്കൊപ്പം നരേന്ദ്രമോദിയുടെ ചിത്രവും കൊടുത്തിട്ടുള്ളത്. മാഗസീനിന്റെ കവര്‍ചിത്രത്തില്‍ ലോകത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കിയിട്ടുള്ള ബഹുമുഖപ്രതിഭകളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. എന്നാല്‍ കവര്‍ ചിത്രത്തിലും ബിന്‍ലാദന്റെ ഫോട്ടോ ഉള്‍പ്പെട്ടിട്ടുണ്ട്. എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തിലാണ് മാഗസിന്‍ പുറത്തിറക്കിയത്.
–
–
324-magazine

Loading...

Comments are closed.

More News