Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മംഗലാപുരം: നിധി കണ്ടെത്താൻ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി ബലി അർപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ബീഹാർ സ്വദേശിയായ പള്ളി ഇമാം അടക്കം 7 പേർ അറസ്റ്റിൽ.കുഞ്ഞിനെ ബലി കൊടുത്താൽ ഭൂമിക്കടിയിൽ നിന്ന് നിധി പുറത്ത് വരും എന്ന് ചില സിദ്ധന്മാർ കുട്ടിയുടെ അച്ഛനോട് പറഞ്ഞു. അതിൽ മോഹിതനായാണ് ഇയാൾ കുഞ്ഞിനെ കഴുത്തറുത്ത് കൊല ചെയ്തത്. കർണാടകയിൽ ഗുൽബർഗയിലാണ് സംഭവം. കുട്ടിയെ ബലിയർപ്പിച്ച ശേഷവും നിധി ഒന്നും കണ്ടെത്തിയില്ല. മെയ് 22ന് കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. പക്ഷെ 26 ന് കുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള കാട്ടിൽ നിന്നും അഴുകിയ നിലയിൽ കണ്ടെത്തിയത്. ഗുൽബർഗ എസ്.പി അമിത് സിംഗ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ശേഷമുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ കുട്ടിയുടെ അച്ഛൻ തന്നെ കുറ്റം സമ്മതിക്കുകയും മരണ കാരണം വ്യക്തമാക്കുകയും ചെയ്തു. നേരത്തെ പിടിയിലായവരുടെ കൂട്ടത്തിൽ ഒരാൾ കസ്റ്റഡിയിലിരിക്കെ മരിച്ചതും ഏറെ കോളിളക്കം സൃഷ്ടിച്ചു. സംഭവത്തിൽ രണ്ടു എസ്.ഐ അടക്കം 5 പേരെ സസ്പെൻഡ് ചെയ്തു.
Leave a Reply