Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 5:09 am

Menu

Published on June 13, 2014 at 12:50 pm

യാത്ര ചെലവ് ഇനത്തിൽ അഴിമതി നടത്തിയ എം.പിമാര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു

cbi-files-case-against-6-rajya-sabha-mps

ന്യൂഡല്‍ഹി: യാത്ര ചെലവ് ഇനത്തിൽ അഴിമതി നടത്തിയ എംപിമാരടക്കം ആറു പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. രാജ്യസഭയിലെ മൂന്ന് സിറ്റിങ് എം.പിമാര്‍ക്കും മൂന്ന് മുന്‍ എം.പിമാര്‍ക്കുമെതിരെയാണ് കേസെടുത്തത്. യാത്രചെയ്തതായി കാണിച്ച് വ്യാജ വിമാന ടിക്കറ്റുകള്‍ നല്‍കി പലതവണ പണംവാങ്ങിയെന്നതായിരുന്നു ഇവർക്കെതിരെയുള്ള പരാതി. എം.പിമാരായ ഡി. ബന്ധപോദ്ധ്യായ്(തൃണമുല്‍ കോണ്‍ഗ്രസ്), ബ്രിജേഷ് പഠക്(ബി.എസ്.പി), ലാല്‍ മിംഗ് ലിയാന(എം.പി.എഫ്)എന്നിവര്‍ക്കെതിരെയും മുന്‍ എം.പിമാരായ ജെ.പി.എന്‍ സിങ് (ബിജെപി), രേണു ബാല (ബിജെഡി), മെഹ്മൂദ് എ മഅദനി (ആര്‍എല്‍ഡി) എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്. യാത്രാ ചെലവ് ഇനത്തിൽ അഴിമതി നടത്തിയെന്ന കേസിൽ ആദ്യമായാണ് രാജ്യസഭാ എം.പിമാര്‍ക്കെതിരെ കേസെടുക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News