Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 6:13 pm

Menu

Published on June 14, 2014 at 10:49 am

കണ്ണൂരില്‍ വനിതാ കായികതാരത്തെ ഓടുന്ന ജീപ്പില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം

rape-attempt-against-sports-star-in-kannur

കണ്ണൂര്‍:ദേശീയ വനിതാ കായികതാരത്തെ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമം.  പീഡന ശ്രമത്തിനിടയില്‍ വാഹനത്തില്‍ നിന്ന് പുറത്ത് ചാടിയ പെണ്‍കുട്ടിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂര്‍ ചെറുപുഴയിലാണ് വനിതാ കായികതാരത്തെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.സംഭവത്തിൽജീപ്പ്‌ ഡ്രൈവറായ ഇലവുങ്കല്‍ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.പയ്യന്നൂരിനടുത്ത് പൊന്നം വയല്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഹാന്‍ഡ്ബോള്‍ ദേശീയ താരമാണ് ഈ പെണ്‍കുട്ടി. പ്ലസ് ടു പ്രവേശനവുമായി ബന്ധപ്പെട്ട സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നതിനായി വീട്ടിലേക്ക് പോകുന്നതിനാണ് പെണ്‍കുട്ടി പാടിയോട്ട് ചാലിനടുത്ത വെച്ച് സന്ദീപ് എന്നയാളുടെ ജീപ്പില്‍ കയറിയത്. ബസ് സര്‍വ്വീസ് കുറവായതിനാല്‍ സമാന്തര സര്‍വ്വീസ് നടത്തുന്നതാണ് ജീപ്പ്. ജീപ്പില്‍ ഡ്രൈവറായ സന്ദീപ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാള്‍ ജീപ്പ് ഓടിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടി ജീപ്പിന് പുറത്തേക്ക് ചാടിയത്.ഗുരുതരമായി പരുക്കേറ്റ കുട്ടി തൊട്ടടുത്ത സുഹൃത്തിന്റെ വീട്ടില്‍ എത്തുകയും കാര്യങ്ങള്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയ്ക്കും കാല്‍പാദത്തിനും പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ക്ഷതമേറ്റതായും സംശയിക്കുന്നു. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി സന്ദീപിനെ നാട്ടുകാര്‍ ജീപ്പ് പിന്തുടര്‍ന്ന് പിടികൂടി പോലീസ് ഏല്‍പ്പിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News