Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 31, 2026 12:20 pm

Menu

Published on June 14, 2014 at 12:09 pm

നടി ഇനിയയുടെ വീട്ടിലെ മോഷണം;സഹോദരിയുടെ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

actress-iniya-house-robberyproposed-groom-arrested

തിരുവനന്തപുരം: ചലച്ചിത്ര നടി ഇനിയയുടെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ സഹോദരിയുടെ പ്രതിശ്രുത വരന്‍ അറസ്റ്റില്‍.പത്തു പവനും അഞ്ചു ലക്ഷം രൂപയും മോഷ്ടിച്ച കേസിലാണ് ഷിബിനെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത്.തിരുവനന്തപുരം മരുതൂര്‍ക്കടവിലെ സോപാനമെന്ന വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും മോഷണം പോയത്.  കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി സെക്കണ്ട് ഷോ കാണാനായി കുടുംബം പോയിരുന്നു. രാത്രി പന്ത്രണ്ടേകാലോടെയാണ് മടങ്ങിയെത്തിയത്. ഈ സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ പൂട്ടും കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്.കുടുംബവുമായി അടുപ്പമുള്ള ആരെങ്കിലുമാകും മോഷണത്തിന് പിന്നിലെന്ന് സംശയം ഉണ്ടായിരുന്നു.മകളുടെ വിവാഹ നിശ്ചയത്തിന് വരന്റെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണമാണ് നഷ്ടമായതെന്നാണ് ഇനിയയുടെ അച്ഛന്‍ സലാഹുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്. സീരിയല്‍ താരമായ സ്വാതി ഇനിയയുടെ സഹോദരിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News